പാലോട്ടുകാവിൽ മോഷണം

അഴീക്കോട്: പാലോട്ടുകാവിൽ ഓഫിസ് മുറിയിൽ നിന്ന്​ പണവും സ്വർണ ചന്ദ്രക്കലയും ലോക്കറ്റും കവർന്നു. ഞായറാഴ്​ച പുലർച്ച സംക്രമ പൂജക്ക് നട തുറക്കാൻ കാവിൽ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. ഓഫിസ് വാതിലി​ൻെറ പൂട്ട് കുത്തിത്തുറന്നാണ് മോഷ്​ടാവ് അകത്ത്​ കയറിയത്. ഭണ്ഡാരവും തകർത്തിട്ടുണ്ട്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. എൽ.ഡി.എഫ്‌ കണ്‍വന്‍ഷന്‍ വളപട്ടണം: എൽ.ഡി.എഫ്‌ വളപട്ടണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ല കമ്മിറ്റി അംഗം വയക്കാടി ബാലകൃഷ്​ണൻ ഉദ്ഘാടനം ചെയ്​തു. വി.കെ. ഉമ്മർകുട്ടി അധ്യക്ഷത വഹിച്ചു. എ.എൻ. സലിം, മുനീർ‌ മൈക്കാരൻ എന്നിവർ സംസാരിച്ചു. എൽ.വി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി.കെ. ഉമ്മർകുട്ടി (പ്രസി), എൽ.വി. മുഹമ്മദ് (സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.