കഴിഞ്ഞതവണത്തെ വിമത ഇത്തവണ ഒൗദ്യോഗിക സ്​ഥാനാർഥി

കഴിഞ്ഞതവണത്തെ വിമത ഇത്തവണ ഒൗദ്യോഗിക സ്​ഥാനാർഥികെ.പി.സി.സിക്ക്​ പരാതികണ്ണൂർ: വിമത സ്​ഥാനാർഥികൾക്ക്​ സീറ്റ്​ നൽകരുതെന്ന കെ.പി.സി.സി സർക്കുലറിന്​ വിരുദ്ധമായി കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞതവണത്തെ വിമത സ്​ഥാനാർഥിക്ക്​ സീറ്റ്​. ഇതിനെതിരെ കെ.പി.സി.സിക്ക്​ ഒൗദ്യോഗിക വിഭാഗം പരാതി നൽകി. കോർപറേഷനിലെ പഞ്ഞിക്കീൽ ഡിവിഷനിൽ കോൺഗ്രസ്​ നേതൃത്വം സീറ്റ്​ നൽകിയത്​ കഴിഞ്ഞ തവണ പള്ളിയാംമൂല ഡിവിഷനിൽ കോൺഗ്രസിലെ കെ. ജെമിനിക്കെതിരെ മത്സരിച്ച കെ.പി. അനിതക്കാണ്​. ഇതിനെതിരെയാണ്​ കെ.പി.സി.സിക്ക്​ പരാതി നൽകിയത്​. മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്​ കഴിഞ്ഞതവണ പഞ്ഞിക്കീൽ ഡിവിഷനിൽ വിമത സ്​ഥാനാർഥിയായപ്പോൾ അദ്ദേഹത്തെ അനുകൂലിക്കുന്ന കെ.പി. അനിത പള്ളിയാംമൂല ഡിവിഷനിലും വിമത സ്​ഥാനാർഥിയായി മത്സരിക്കുകയായിരുന്നു. കെ.പി.സി.സിയുടെ സർക്കുലർ പി.കെ. രാഗേഷിന്​ കോൺഗ്രസ്​ നേതൃത്വം ബാധകമാക്കിയിട്ടില്ല. എൽ.ഡി.എഫിനൊപ്പം നിന്ന പി.കെ. രാഗേഷിനെ കോൺഗ്രസ്​ പക്ഷത്തേക്ക്​ കൊണ്ടുവരു​േമ്പാൾ പല വാഗ്​ദാനങ്ങളും നൽകിയിരുന്നു. ഇൗ സാഹചര്യത്തിൽ പി.കെ. രാഗേഷി​ൻെറ കാര്യത്തിൽ സർക്കുലർ ബാധകമാക്കാനാവില്ലെന്ന നിലപാടിലാണ്​ കോൺഗ്രസ്​ നേതൃത്വം. എന്നാൽ, രാ​േഗഷിനെ അനുകൂലിക്കുന്ന വനിതക്കും കെ.പി.സി.സി സർക്കുലർ മറികടന്ന്​ സീറ്റ്​ അനുവദിച്ചതിനെയാണ്​ കോൺഗ്രസ്​ പ്രാദേശിക നേതൃത്വം പരാതിയിൽ ചോദ്യംചെയ്യുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.