ഓട്ടോഡ്രൈവറെ ആക്രമിച്ചതിന് കേസ്

ഓട്ടോഡ്രൈവറെ ആക്രമിച്ചതിന് കേസ് ശ്രീകണ്ഠപുരം: ബൈക്കിന് അരിക് നല്‍കിയില്ലെന്നാരോപിച്ച് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു. സംഭവത്തിൽ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ വത്തച്ചിറയില്‍ ജോഷി ടോമിനാണ് (35) മര്‍ദനമേറ്റത്. ഇയാള്‍ ചികിത്സ തേടി. സംഭവത്തില്‍ പൈസക്കരിയിലെ അനൂപ്, ചന്ദനക്കാംപാറയിലെ ലങ്കന്‍ മഠത്തില്‍ അജിത്ത് എന്നിവര്‍ക്കെതിരെ പയ്യാവൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകീട്ട്​ 6.45ഓടെയാണ് സംഭവം. ജോഷി ഓട്ടോറിക്ഷയില്‍ ട്രിപ് പോകുന്നതിനിടെ മാവുംതോട് വെച്ച് ബൈക്ക് കുറുകെയിട്ട് രണ്ടുപേരും ആക്രമിച്ചുവെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.