ദേശീയ ആയുര്‍വേദ ദിനാചരണം

ദേശീയ ആയുര്‍വേദ ദിനാചരണംകണ്ണൂർ: അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനാചരണവും പുനര്‍ജനി ക്ലിനിക് ജില്ലതല ഉദ്ഘാടനവും അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍വഹിച്ചു. കോവിഡ് മുക്തി നേടിയവരെ ആയുര്‍വേദത്തിലൂടെ ആരോഗ്യ പൂര്‍ണമായ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി ഭാരതീയ ചികിത്സാവകുപ്പി​ൻെറ സര്‍ക്കാര്‍ അംഗീകൃത പദ്ധതിയാണ് പുനര്‍ജനി. പുനര്‍ജനി ക്ലിനിക്കുകളുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ് ഇത്തവണത്തെ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) ഡോ. ടി. സുധ അധ്യക്ഷത വഹിച്ചു. കോവിഡാനന്തര പരിരക്ഷ ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജ് ആർ.എം.ഒയും അസോസിയേറ്റഡ് പ്രഫസറുമായ ഡോ. എസ്. ഗോപകുമാര്‍ ക്ലാസെടുത്തു.എ.എം.എ.ഐ ജില്ല സെക്രട്ടറി ഡോ. പി.പി. അനൂപ്കുമാര്‍, ഭാരതീയ ചികിത്സാവകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസ് സീനിയര്‍ സൂപ്രണ്ട് വി. മനോജ്കുമാര്‍, നാഷനല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി. അജിത്കുമാര്‍, സയൻറിഫിക് കമ്മിറ്റി കണ്‍വീനര്‍ ഡോ. പി. മുഹമ്മദ്, ടി.സി. കൗണ്‍സില്‍ അംഗം ഡോ. ഇ.വി. സുധീര്‍, ഡോ. പി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.