ഇരുനില കെട്ടിടത്തി​െൻറ മേൽക്കൂര തകർന്നു

ഇരുനില കെട്ടിടത്തി​ൻെറ മേൽക്കൂര തകർന്നു പടം - irt KETTIDAM IRITTY ഇരിട്ടിയിൽ തകർന്നുവീണ ഇരുനില കെട്ടിടത്തി​ൻെറ മേൽക്കൂര ഇരിട്ടി: മേലെ സ്​റ്റാൻഡിലെ പഴക്കംചെന്ന ഇരുനില കെട്ടിടത്തി​ൻെറ മേൽക്കൂര മഴയിൽ തകർന്നുവീണു. ഈ സമയത്ത് മുകൾ നിലയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഇരിട്ടി ജുമാമസ്ജിദിന് സമീപത്തെ പഴയ ഫാഷൻ ഹോട്ടൽ കെട്ടിടത്തി​ൻെറ ഓടുമേഞ്ഞ മേൽപുരയുടെ ഒരു ഭാഗമാണ് വെള്ളിയാഴ്ച വൈകീട്ട്​ അ​ഞ്ചോടെ ഉണ്ടായ ശക്തമായ മഴയിൽ തകർന്നുവീണത്. മുകളിൽ ജ്യോതിഷാലയം അടക്കം ചില സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. 70 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം. ഇതിന് പിറകിൽ നിർമാണം പൂർത്തിയായിവരുന്ന കൂറ്റൻ കെട്ടിടത്തിനായി റോഡ് നിർമിച്ചത് ഈ കെട്ടിടം രണ്ടായി പകുത്ത് മധ്യത്തിലൂടെയാണ്. മുകളിലത്തെ നിലയിൽ സ്ഥാപനങ്ങൾ കുറവാണെങ്കിലും അടിയിലെ നിലകളിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും ഇരിട്ടി അഗ്നിരക്ഷാനിലയം അധികൃതരും സ്ഥലത്തെത്തി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.