കഞ്ചാവ്​ കടത്തുന്നതിനിടെ നാലുപേർ പിടിയിൽ

കഞ്ചാവ്​ കടത്തുന്നതിനിടെ നാലുപേർ പിടിയിൽ പടം..viraj kanjav team വീരാജ്​പേട്ടയിൽ കഞ്ചാവുമായി പിടിയിലായവർവീരാജ്​പേട്ട: വിരാജ്​പേട്ട- ഗോണിക്കുപ്പ റോഡിലെ പഞ്ചർപേട്ടയിൽ നിന്നും മൈസൂരുവിൽ നിന്നും മോ​േട്ടാർ ബൈക്കിൽ കടത്തുകയായിരുന്ന 80,000 രൂപ വിലവരുന്ന കഞ്ചാവ്​ വീരാജ്​പേട്ട പൊലീസ്​ പിടികൂടി. മൈസൂരു റോഡിൽ മൂന്ന്​ ബൈക്കുകൾ സംശയാസ്​പദമായി കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ്​ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. മൊഗറഗല്ലിയിലെ മുഹമ്മദ്​ അൽതാഫ്​ (30), കല്ലുബാണയിലെ അബ്​ദുൽ മനാഫ്​ (33), സുങ്കതക​െട്ടയിലെ കെ.ബി. അഭിഷേക്​ (28), പെരുമ്പാടിയിലെ കെ.ബി. ശഫീഖ്​ (32) എന്നിവരാണ്​ പിടിയിലായവർ. ഇവരെ രണ്ടാഴ്​ചത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.