എന്നുവരും പാനൂരിൽ ശാസ്ത്രീയ മാലിന്യകേന്ദ്രം

എന്നുവരും പാനൂരിൽ ശാസ്ത്രീയ മാലിന്യകേന്ദ്രംനടക്കാത്ത സ്വപ്നംപാനൂർ: പാനൂരിൽ ശാസ്ത്രീയ മാലിന്യകേന്ദ്രം എന്ന സ്വപ്നത്തിന് 25 വർഷത്തിലേറെ പഴക്കമുണ്ട്. കഴിഞ്ഞ ആറു ഭരണ സമിതികളുടേയും പ്രധാന അജണ്ടകളിലൊന്ന് മാലിന്യ നിർമാർജന കേന്ദ്രം തന്നെയായിരുന്നു. 1996 കാലഘട്ടത്തിൽ അന്നത്തെ പ്രസിഡൻറ് കാമ്പ്രത്ത് ലതിക കുമാരി ഭരണ സമിതിയുടെ നേതൃത്വത്തിൽ പാലക്കൂലിലെ അവയാട്കുന്നിൽ കേന്ദ്രത്തിനായി സ്ഥലമെടുത്തത് ഉദ്യമത്തിന് വലിയ കാൽവെപ്പായിരുന്നു. എന്നാൽ, മാലിന്യമെന്ന് കേൾക്കുമ്പോൾ തദ്ദേശീയർക്കുള്ള എതിർപ്പ് അവയാട്കുന്നിൽ നിന്ന് ആരംഭിക്കുകയായിരുന്നു.തുടർന്ന് വന്ന ടി.ടി. രാജൻ മാസ്​റ്റർ ഭരണസമിതി ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാൻ ഇൻസിനറേറ്റർ വഴി കഴിയുമെന്ന് അറിഞ്ഞതോടെ കൽപറ്റയിലേക്ക് ഇതിനെക്കുറിച്ച് പഠിക്കാൻ ജനപ്രതിനിധി സംഘത്തെ അയച്ചു. ബസ്​ സ്​റ്റാൻഡിന് സമീപം ഇൻസിനറേറ്റർ സ്ഥാപിക്കാൻ ഒരുങ്ങിയെങ്കിലും പതിവ് എതിർപ്പ് ഉയർന്നു. പദ്ധതി പാതിവഴിയിലായി.ടൗണിലെ മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴൊക്കെ ഭരണ സമിതികൾ കൂലങ്കഷമായി ചിന്തിക്കുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. എന്നാൽ, പ്ലാൻറ് നിർമിക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ ജനങ്ങൾ വിവരം അറിഞ്ഞ ഉടൻ പ്രതിഷേധമായി രംഗത്തെത്തുകയും പദ്ധതി മരവിക്കുകയും ചെയ്യും.പഞ്ചായത്ത് നഗരസഭയായതോടെ ടൗണിൽ ശുചീകരണ തൊഴിലാളികളുടെ എണ്ണം കൂടുകയും ദിവസേന ശുചീകരണം നടത്തുന്നതും പതിവായി. പക്ഷേ, കടകളിലെയും ഹോട്ടലുകളിലെയും മാലിന്യവും ഗാർഹിക മാലിന്യവും നിക്ഷേപിക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. നിലവിലെ പദ്ധതിയിൽ മാലിന്യം വേർതിരിച്ച് സംസ്കരിക്കാൻ മൂന്ന് എം.ആർ.എഫ് കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയും പൂർത്തിയായിട്ടില്ല. ജനങ്ങളുടെ സാധാരണ ജീവിതത്തെ പോലും ബാധിക്കുന്ന മാലിന്യപ്രശ്നത്തെ ജനപക്ഷത്ത് നിന്ന് പരിഹരിക്കാൻ ഇനിയെത്ര കാലം കാത്തിരിക്കണമെന്നതാണ് ചോദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.