വെബിനാറിന് തുടക്കം

വെബിനാറിന് തുടക്കം കണ്ണൂർ: കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര പഠനവിഭാഗം നടത്തുന്ന പ്രതിമാസ അന്തർദേശീയ വെബിനാർ പരമ്പര വെള്ളിയാഴ്​ച തുടങ്ങി. ദേശാടനപ്പക്ഷികളും അവയുടെ സഞ്ചാരവഴികളും എന്ന വിഷയത്തിൽ സൗദി അറേബ്യ കിങ്​ ഫഹദ് സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ ഡോ. കെ.എം. ആരിഫ് പ്രബന്ധം അവതരിപ്പിച്ചു. മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര പഠനവിഭാഗത്തിലെ ആദ്യ ഗവേഷണ വിദ്യാർഥികൂടിയായിരുന്നു ഡോ. ആരിഫ്. ജന്തുശാസ്ത്ര പഠനവിഭാഗം മേധാവിയും സിൻഡിക്കേറ്റംഗവുമായ ഡോ. പി.കെ. പ്രസാദൻ, ഡോ. ആരിഫിനെ പരിചയപ്പെടുത്തി. വിദേശ സർവകലാശാലകളിൽ നിന്നുള്ള വിഷയ വിദഗ്​ധരായിരിക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കുക. അമേരിക്കയിലെ ഒറിഗൺ സ്​റ്റേറ്റ് യൂനിവേഴ്​സിറ്റിയിൽനിന്നുള്ള പ്രഫ. ടാക്കുയ ഇവാമ്യൂറ അടുത്ത മാസത്തെ വെബിനാറിൽ പ്രബന്ധാവതരണം നടത്തും. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.