വ്യാപാരികളുടെ പ്രതിഷേധം

വ്യാപാരികളുടെ പ്രതിഷേധം പടം: PNR_Road Prathishedham പാനൂർ ബസ്​സ്​റ്റാൻഡിലേക്കുള്ള ക്രോസ്​ റോഡി​ൻെറ ശോച്യാവസ്ഥയിൽ വ്യാപാരികൾ പ്രതിഷേധിക്കുന്നുപാനൂർ: പാനൂർ ബസ്​സ്​റ്റാഡിലേക്കുള്ള ക്രോസ്​ റോഡ് ഒരുവർഷത്തോളമായി കാൽനടക്കാർക്ക് പോലും പോവാൻ പറ്റാത്ത അവസ്ഥയിലായതിൽ പ്രതിഷേധം. സപ്ലൈകോക്ക് സമീപത്തുകൂടി ബസ്​ സ്​റ്റാൻഡിലേക്കുള്ള റോഡാണ് കാൽനടക്ക് പോലും അന്യമായത്. ഇവിടെയുള്ള 30ഓളം വരുന്ന കച്ചവടക്കാർ ദുരിതത്തിലായിട്ട് വർഷങ്ങളായി. നിരവധി തവണ മുനിസിപ്പാലിറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നെന്ന് വ്യാപാരികൾ പരാതി പറയുന്നു. റോഡി​ൻെറ ദുരവസ്ഥയിൽ പ്രതിഷേധിച്ച് വ്യാപാരികൾ നിൽപുസമരം നടത്തി. വ്യാപാരികളായ കെ.പി. അബ്​ദുൽ മജീദ്, കെ.പി. ഉമ്മർ, ഷഹീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.