സൗഹാർദം ബാക്കിയാക്കി കൗൺസിൽ പിരിഞ്ഞു

തിളപ്പറമ്പ്: അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് തളിപ്പറമ്പ് നഗരസഭ കൗൺസിൽ പിരിഞ്ഞു. ഭരണ- പ്രതിപക്ഷ കൗൺസിലർമാരുടെ പരസ്പര സ്നേഹത്തിനും ആത്മബന്ധത്തിനും വേദിയായ സൗഹൃദ കൗൺസിൽ യോഗമാണ് ബുധനാഴ്ച നടന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പദ്ധതി അജണ്ടകളില്ലാതെ യാത്രയയപ്പ് യോഗമായാണ് കൗൺസിൽ യോഗം ചേർന്നത്. നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം കഴിഞ്ഞ അഞ്ചുവർഷം നാടി​ൻെറ വികസനത്തിനായി ഒരുമിച്ചു നിന്ന ഭരണ - പ്രതിപക്ഷ ഭേദ​െമന്യെയുള്ള കൗൺസിലർമാർക്ക് നന്ദി അറിയിച്ചാണ്​ അധ്യക്ഷ പ്രസംഗം തുടങ്ങിയത്. അടുത്ത ഊഴം വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകര​​േൻറതായിരുന്നു. നഗരസഭ കൗൺസിലിനെ പുകഴ്ത്തിയുള്ള കവിതയും വൈസ് ചെയർപേഴ്സൺ ആലപിച്ചു. തുടർന്ന് സംസാരിച്ച ഓരോ കൗൺസിലർമാർക്കും പറയാനുണ്ടായിരുന്നത് കക്ഷി രാഷ്​​ട്രീയത്തിനതീതമായ ഐക്യത്തി​ൻെറയും സ്നേഹത്തി​ൻെറയും വാക്കുകളായിരുന്നു. കൗൺസിലിലെ കക്ഷി നേതാക്കളായ പി. മുഹമ്മദ് ഇഖ്ബാൽ, രജനി രമാനന്ദ്, എം. ചന്ദ്രൻ, കെ. വത്സരാജൻ എന്നിവരും സംസാരിച്ചു. തുടർന്ന് സ്​റ്റാഫ് കൗൺസിലി​ൻെറ ഉപഹാരം നഗരസഭ സെക്രട്ടറി കെ.പി. ഹസീന ചെയർമാൻ മഹമൂദ് അള്ളാംകുളത്തിന് കൈമാറി. കൗൺസിലർമാർക്കുള്ള ഉപഹാരം ചെയർമാൻ കൈമാറി. തുടർന്ന് ഫോട്ടോസെഷനും സ്നേഹവിരുന്നിനും ഒടുവിൽ കൗൺസിൽ അംഗങ്ങൾ വികാരഭരിതരായി യാത്ര പറഞ്ഞിറങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.