ശാന്തവും സുഗമവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാൻ ധാരണ

ശാന്തവും സുഗമവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാൻ ധാരണരാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ്​ ധാരണയുണ്ടായത്​കണ്ണൂർ: ശാന്തവും സുഗമവുമായ തെരഞ്ഞെടുപ്പ് ജില്ലയിൽ സാധ്യമാക്കാൻ ധാരണ. ജില്ല കലക്​ടർ വിളിച്ച രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ്​ ധാരണയുണ്ടായത്​. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ്​ ജില്ല കലക്ടര്‍ ടി.വി. സുഭാഷ്​ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തത്​. ജില്ലയില്‍ സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് സാധ്യമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ല കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പിന്തുണ വാഗ്ദാനം ചെയ്തു.എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ക്കൊപ്പം കോവിഡ് പ്രോട്ടോകോളും പാലിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന സവിശേഷത കൂടിയുണ്ടെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ ഫലപ്രഖ്യാപനവും വിജയാഹ്ലാദവും വരെയുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് 16 നോഡല്‍ ഓഫിസര്‍മാരെ ഇതിനകം നിയമിച്ചിട്ടുണ്ടെന്നും ജില്ല കലക്ടര്‍ അറിയിച്ചു.ജില്ലയില്‍ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമാക്കുന്നതി​ൻെറ ഭാഗമായി പ്രശ്‌നബാധിത ബൂത്തുകളില്‍ സാധ്യമായ ഇടങ്ങളില്‍ വെബ് കാസ്​റ്റിങ്ങും അല്ലാത്ത സ്ഥലങ്ങളില്‍ വിഡിയോ കവറേജും ഏര്‍പ്പെടുത്തും. ഇതിനു പുറമെ, ഏതെങ്കിലും ബൂത്തില്‍ വിഡിയോ കവറേജ് വേണമെന്ന് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം ചെലവില്‍ അത് ഏര്‍പ്പാടാക്കുന്നതിനുള്ള സൗകര്യം ഇത്തവണ ഒരുക്കും.പത്രിക സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥികള്‍ കെട്ടി​െവക്കുന്ന തുക പരമാവധി ട്രഷറി വഴി നല്‍കാന്‍ ശ്രമിക്കണമെന്നും പണം നേരിട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ, കോവിഡ് പോസിറ്റിവായവര്‍ക്കും ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും പോസ്​റ്റല്‍ വോട്ടിന് സൗകര്യം ഒരുക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.യോഗത്തില്‍ എ.ഡി.എം ഇ.പി. മേഴ്‌സി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.കെ. അബ്​ദുന്നാസര്‍, നോഡല്‍ ഓഫിസര്‍മാര്‍, അഡീഷനല്‍ എസ്.പി പ്രജീഷ് തോട്ടത്തില്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. ജയരാജന്‍ (സി.പി.എം), കെ.സി. മുഹമ്മദ് ഫൈസല്‍ (ഐ.എന്‍.സി), അബ്​ദുല്‍ കരീം ചേലേരി (ഐ.യു.എം.എല്‍), പി. സന്തോഷ് കുമാര്‍ (സി.പി.ഐ), പി.ആര്‍. രാജന്‍ (ബി.ജെ.പി), പി.എ. താജുദ്ദീന്‍ (ഐ.എന്‍.എല്‍), വി. മോഹനന്‍ (ആര്‍.എസ്.പി), ദിവാകരന്‍ (ജെ.ഡി.എസ്), സജി കുറ്റിയാനിമറ്റം (കേരള കോണ്‍ഗ്രസ് എം), കെ.പി. മുനീര്‍ (വെല്‍ഫയര്‍ പാര്‍ട്ടി), സി. ബഷീര്‍ (എസ്.ഡി.പി.ഐ) തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.