പോക്‌സോ കേസില്‍ രണ്ടു പേര്‍കൂടി അറസ്​റ്റില്‍

ചെറുപുഴ: പെരിങ്ങോം പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ രണ്ടുപേരെക്കൂടി അറസ്​റ്റ്​ ചെയ്തു. കുപ്പോളിലെ സി. സുധീഷ് (34), കടാംകുന്നിലെ എം. സജിത് (33) എന്നിവരെയാണ് പെരിങ്ങോം അഡീഷനല്‍ എസ്.ഐ പി.ജി. രാജു അറസ്​റ്റ്​ ചെയ്തത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട ആറു കേസുകളിലായി 10 പേര്‍ അറസ്​റ്റിലായി. പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കി പീഡനത്തിനിരയാക്കിയ മുഖ്യപ്രതി പിന്നീട് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി സൗഹൃദത്തിലായ മറ്റു പ്രതികള്‍ വിവിധയിടങ്ങളിലെത്തിച്ച്​ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സഹോദരങ്ങളടക്കമുള്ളവര്‍ കേസില്‍ പ്രതികളായിട്ടുണ്ട്. തളിപ്പറമ്പ്​ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാറി​ൻെറ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ്​ അംഗങ്ങള്‍, പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.ഇ. രാജഗോപാല്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.