പാറക്കണ്ടി പവിത്രൻ അനുസ്മരണം

തലശ്ശേരി: സി.പി.എം പ്രവർത്തകനായ പൊന്ന്യം നാമത്തുമുക്കിലെ പാറക്കണ്ടി പവിത്ര​ൻെറ 13ാം രക്തസാക്ഷിദിനമാചരിച്ചു. സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ. ഷിജു അധ്യക്ഷത വഹിച്ചു. എൻ. ദിനേശൻ, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.