പയ്യന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി

പയ്യന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി33 പുതുമുഖങ്ങൾ: യുവജനങ്ങൾക്ക് പ്രാധാന്യം നൽകി എൽ.ഡി.എഫ്പയ്യന്നൂർ: നഗരസഭയിൽ മുഴുവൻ വാർഡുകളിലേക്കുമുള്ള എൽ.ഡി.എഫ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയ പട്ടികയിൽ 33 പേർ പുതുമുഖങ്ങളാണ്. അഞ്ചോളം പേർ നിലവിലെ ഭരണസമിതിയിലുള്ളവരാണ്.എം. പ്രസാദ്, ടി.പി. അനിൽകുമാർ, വി.കെ. നിഷാദ്, പി. ഷിജി, എം.പി. ചിത്ര തുടങ്ങി ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രസ്ഥാനങ്ങളിലുള്ള നിരവധി പേർ മത്സര രംഗത്തുണ്ട്. 44 വാർഡുകളിൽ 36ൽ സി.പി.എം മത്സരിക്കും. രണ്ടു വാർഡുകളിൽ സി.പി.ഐയും ഒന്നു വീതം വാർഡുകളിൽ കോൺഗ്രസ് എസ്, ജനതാദൾ എസ്, എൻ.സി.പി, ലോക് താന്ത്രിക് ജനതാദൾ എന്നീ ഘടകകക്ഷികളും പെരുമ്പ 16ാം വാർഡിൽ ഇടതു സ്വതന്ത്രനായി ബി. കൃഷ്ണനും ജനവിധി തേടും.ചെയർമാൻ സ്ഥാനം വനിത സംവരണമായതിനാൽ 2010-15 വർഷങ്ങളിൽ ചെയർപേഴ്​സനായിരുന്ന കെ.വി. ലളിത തന്നെയായിരിക്കും ഇക്കുറിയും നയിക്കുക. ലളിത 12ാം വാർഡിൽ നിന്നായിരിക്കും ജനവിധി നേടുക.സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. വിശ്വനാഥൻ, എം. ആനന്ദൻ, ഇ. ഭാസ്കരൻ, കെ.യു. രാധാകൃഷ്ണൻ എന്നിവർ മത്സര രംഗത്തുണ്ട്. ഇതിൽ മൂന്നാം വാർഡിൽ മാറ്റുരക്കുന്ന ഇ. ഭാസ്കരൻ മാത്രമാണ് നിലവിലുള്ള ഭരണസമിതിയിൽ അംഗമായുണ്ടായിരുന്നത്. നിലവിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി. കുഞ്ഞപ്പൻ വാർഡ് 20ലും എം. സഞ്ജീവൻ വാർഡ് 28ലും മത്സരിക്കുന്നു. മുൻ എം.പിയും പ്രമുഖ സി.പി.എം നേതാവുമായിരുന്ന ടി. ഗോവിന്ദ​ൻെറ മകനും ഡി.വൈ.എഫ്.ഐ നേതാവുമായ എം. പ്രസാദ് 25ാം വാർഡിലെ സ്ഥാനാർഥിയാകും.സി.പി.ഐ നേതാവും നിലവിൽ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുമായ വി. ബാലൻ വീണ്ടും സ്ഥാനാർഥിയാവുമ്പോൾ കോൺഗ്രസ് എസ് മണ്ഡലം പ്രസിഡൻറ്​ പി. ജയൻ 39ൽ മത്സരിക്കുന്നു. ഐ.എൻ.എൽ സ്ഥാനാർഥിയായി ഇഖ്ബാൽ പോപുലർ മത്സരവേദിയിലുണ്ടാവും.ഇതുവരെയില്ലാത്ത വികസന നേട്ടവുമായാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ അറിയിച്ചു. വി. നാരായണൻ, വി. കുഞ്ഞികൃഷ്ണൻ, എം. രാമകൃഷ്ണൻ, പി. ജയൻ, പി.വി. ദാസൻ, ഇഖ്ബാൽ പോപുലർ, പി.വി. കുഞ്ഞപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക (വാർഡ്, പേര്, പാർട്ടി ക്രമത്തിൽ)1. ഒ.സുമതി, 2. ഇ. കരുണാകരൻ, 3. ഇ. ഭാസ്കരൻ, 4. വി.വി. സജിത, 5. കെ. ചന്ദ്രിക, 6. എൻ. സുധ, 7. കെ.വി. ഭവാനി (എല്ലാവരും സി.പി.എം), 8. എം. ഗൗരി (സി.പി.ഐ), 9. പി. വിജയകുമാരി, 10. കെ.എം. സുലോചന ടീച്ചർ, 11. പി. ഭാസ്കരൻ, 12. കെ.വി. ലളിത, 13. കെ.എം. ചന്തുക്കുട്ടി, 14. ടി. ചന്ദ്രമതി (എല്ലാവരും സി.പി.എം), 15. ഇക്ബാൽ പോപുലർ (ഐ.എൻ.എൽ), 16. ബി. കൃഷ്ണൻ (എൽ.ഡി.എഫ് സ്വത.), 17. ടി. വിശ്വനാഥൻ, 18. കെ. രമേശൻ, 19. എം.പി. ചിത്ര, 20. പി.വി. കുഞ്ഞപ്പൻ, 21. എം. ആനന്ദൻ, 22. കെ. ബാലൻ, 23. വസന്ത രവി, 24. ടി.പി. സമീറ ടീച്ചർ, 25. എം. പ്രസാദ്, 26. ടി.പി. അനിൽകുമാർ, 27. ടി.വി. ശ്രീലത, 28. എം. സഞ്ജീവൻ, 29. ഇ. ശാരിക ടീച്ചർ, 30. പി. ഷിജി (എല്ലാവരും സി.പി.എം), 31. കെ. ബബിത (ജനതാദൾ എസ് ), 32. പി. ഭാർഗവി, 33. എ.വി. തമ്പാൻ (എൻ.സി.പി), 34. എ. ശോഭ (സി.പി.എം), 35. വി. ബാലൻ (സി.പി.ഐ), 36. പ്രകാശൻ കുറുന്തിൽ, 37. കെ.യു. രാധാകൃഷ്ണൻ, 38. പി.വി. സുഭാഷ് (എല്ലാവരും സി.പി.എം), 39. പി. ജയൻ (കോൺ. എസ്), 40. കെ.കെ. സുമ, 41. എ.കെ. ബിനേഷ്, 42. വി.കെ. നിഷാദ്, 43. സി. ജയ, 44. ടി. ദാക്ഷായണി (എല്ലാവരും സി.പി.എം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.