ലീഗ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു

ലീഗ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു ഇരിട്ടി: മുസ്​ലിം ലീഗ് നേതാവ് പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ലീഗ് ജില്ല കൗണ്‍സില്‍ അംഗവും പായം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിം കുട്ടി വള്ളിത്തോടാണ് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള മുസ്​ലിം ലീഗി​ൻെറയും യു.ഡി.എഫി​ൻെറയും അവിശുദ്ധ സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു.ജില്ല സെക്ര​േട്ടറിയറ്റംഗം പനോളി വത്സന്‍ ഇബ്രാഹിം കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജില്ല കമ്മിറ്റിയംഗം കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.വി. സക്കീര്‍ ഹുസൈന്‍, പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എന്‍. അശോകന്‍, ഏരിയ കമ്മിറ്റിയംഗം പി.പി. ഉസ്മാന്‍, ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.