ഇൗ കുരുക്കിന്​ പരിഹാരമി​ല്ലേ...?

ഇൗ കുരുക്കിന്​ പരിഹാരമി​ല്ലേ...? പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന്​ പരിഹാരമില്ല. ആംബുലൻസ്​ അടക്കമുള്ള വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി സമയത്ത്​ ലക്ഷ്യസ്​ഥാനത്തെത്താൻ പ്രയാസപ്പെടുകയാണ്​. പാപ്പിനിശ്ശേരി -പഴയങ്ങാടി റോഡ് കവല മുതൽ വളപട്ടണം മന്ന കവല വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളിലായി നിരവധി കുഴികളാണുള്ളത്. ഈ സ്ഥലങ്ങളിലെത്തുമ്പോൾ വാഹനങ്ങൾ​ ഒച്ചി​ൻെറ വേഗതയിലാണ്​ പോകുന്നത്​. ഇത്​ കിലോമീറ്ററുകളോളം നീളുന്ന കുരുക്കായി മാറാൻ കാരണമാകുന്നു​.ഇതേ കുഴികൾ കഴിഞ്ഞ മാസം ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ അടച്ചതാണെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയസ്ഥിതി തന്നെയായി. തളിപ്പറമ്പ് മുതൽ വേളാപുരം വരെ മെക്കാഡം ടാറിങ് നടത്തി റോഡ് മെച്ചപ്പെടുത്തിയിരുന്നു. എന്നാൽ, കണ്ണൂർ വരെയുള്ള 10 കി.മീ ദൂരത്തി​ൻെറ ടാറിങ്ങിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. ശനിയാഴ്​ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക്​ സന്ധ്യയായിട്ടും തുടരുന്ന സ്​ഥിതിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.