യുവാവിന് ചികിത്സ സഹായം കൈമാറി

യുവാവിന് ചികിത്സ സഹായം കൈമാറി തലശ്ശേരി: വൃക്കരോഗിയായ യുവാവിന് നാട്ടുകാർ കൈകോർത്ത് സ്വരൂപിച്ച ചികിത്സ സഹായം കൈമാറി. ധർമടം വെള്ളൊഴുക്കിലെ ഷംസീറാസിൽ നാരോൻ ഷമീറിനാണ് വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്കായി സ്വരൂപിച്ച 7,49,356 രൂപയുടെ ചെക്ക് ചികിത്സ സഹായ കമ്മിറ്റി ചെയർമാനും ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ സി.പി. ബേബി സരോജം വീട്ടിലെത്തി കൈമാറിയത്.കമ്മിറ്റി ഭാരവാഹികളായ മുജീബ് ബടയിൽ, എം. സമ്പത്ത് കുമാർ, ശ്രീനിവാസൻ, പ്രദീപൻ, ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. പോ ളിഷ് ജോലി ചെയ്​ത് കുടുംബം പുലർത്തുന്ന ഷമീറി​ൻെറ ഇരുവൃക്കകളും തകരാറിലാണ്. ഡയാലിസിസ് ചെയ്​താണ് ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്​ടർമാർ നിർദേശിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.