ബഡ്സ് സ്കൂൾ ഉദ്ഘാടനം

ബഡ്സ് സ്കൂൾ ഉദ്ഘാടനം ajk buds school ബഡ്സ് സ്കൂൾ ശിലാഫലക അനാച്ഛാദനം അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. സീത നിർവഹിക്കുന്നുഅഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പഞ്ചായത്തിൽ ബഡ്സ് സ്കൂളിനായി കണ്ണാടിവെളിച്ചത്ത് പുതുതായി നിർമിച്ച കെട്ടിടം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്​തു. മണ്ഡലം എം.എൽ.എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയ​ൻെറ ആസ്​തി വികസന ഫണ്ടിൽ നിന്ന്​ 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻറ്​​ ടി.വി. സീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജി.പി. രതീഷ്, പി.പി. സുരേന്ദ്രൻ മാസ്​റ്റർ, വി. സുരേശൻ, കെ. ഷീജ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.