തുരത്താൻചെന്ന വനപാലകരെ കാട്ടാനകൾ തുരത്തിkel forest teamkel forest team2kel forest team3 ആറളം ഫാമിൽനിന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്താനെത്തിയ വൈൽഡ് ലൈഫ് വാർഡൻ ഷജ്ന കരീമിൻെറ നേതൃത്വത്തിലുള്ള വനപാലക സംഘംവനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുകേളകം: ആറളം ഫാമിൽ കാട്ടാനകളെ തുരത്താനെത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന കരീം, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊമ്പനാനയുടെ മുന്നിൽ പെട്ടത്. ആറളം ഫാം രണ്ടാം ബ്ലോക്കിലാണ് സംഭവം. ആനക്കൂട്ടം എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് വനപാലക സംഘം ഒറ്റയാ ൻെറ മുന്നിൽ അകപ്പെട്ടത്. ആനകളെ തുരത്താൻ ഫാമിലെയും പുനരധിവാസ മേഖലയിലെയും കാടുകൾ വെട്ടിത്തെളിക്കേണ്ട അവസ്ഥയാണ്. അല്ലാത്തപക്ഷം അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് വനപാലക സംഘം പറഞ്ഞു. ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെട്ട മൂന്ന് സംഘങ്ങൾക്ക് നേരെയാണ് കഴിഞ്ഞദിവസം കാട്ടുകൊമ്പൻ ഓടിയടുത്തത്. കാട്ടാനകൾ വനപാലക സംഘത്തെ തുരത്തിയതിനാൽ ദൗത്യം പല തവണ തടസ്സപ്പെട്ടിരുന്നു. ആനക്കൂട്ടത്തെ തുരത്തുന്നതിനാൽ ഫാമിൽ അതിജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.