Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുരത്താൻചെന്ന വനപാലകരെ...

തുരത്താൻചെന്ന വനപാലകരെ കാട്ടാനകൾ തുരത്തി

text_fields
bookmark_border
തുരത്താൻചെന്ന വനപാലകരെ കാട്ടാനകൾ തുരത്തിkel forest teamkel forest team2kel forest team3 ആറളം ഫാമിൽനിന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്താനെത്തിയ വൈൽഡ് ലൈഫ് വാർഡൻ ഷജ്ന കരീമി​ൻെറ നേതൃത്വത്തിലുള്ള വനപാലക സംഘംവനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്ന്​ തലനാരിഴക്ക്​ രക്ഷപ്പെട്ടുകേളകം: ആറളം ഫാമിൽ കാട്ടാനകളെ തുരത്താനെത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്ന്​ അത്ഭുതകരമായി രക്ഷപ്പെട്ടു. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന കരീം, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊമ്പനാനയുടെ മുന്നിൽ പെട്ടത്. ആറളം ഫാം രണ്ടാം ബ്ലോക്കിലാണ് സംഭവം. ആനക്കൂട്ടം എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിന്​ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വനപാലക സംഘം ഒറ്റയാ ൻെറ മുന്നിൽ അകപ്പെട്ടത്. ആനകളെ തുരത്താൻ ഫാമിലെയും പുനരധിവാസ മേഖലയിലെയും കാടുകൾ വെട്ടിത്തെളിക്കേണ്ട അവസ്​ഥയാണ്​. അല്ലാത്തപക്ഷം അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന്​ വനപാലക സംഘം പറഞ്ഞു. ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെട്ട മൂന്ന് സംഘങ്ങൾക്ക് നേരെയാണ് കഴിഞ്ഞദിവസം കാട്ടുകൊമ്പൻ ഓടിയടുത്തത്. കാട്ടാനകൾ വനപാലക സംഘത്തെ തുരത്തിയതിനാൽ ദൗത്യം പല തവണ തടസ്സപ്പെട്ടിരുന്നു. ആനക്കൂട്ടത്തെ തുരത്തുന്നതിനാൽ ഫാമിൽ അതിജാഗ്രത വേണമെന്ന്​ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story