ഉദ്ഘാടനത്തിനൊരുങ്ങി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ഉദ്ഘാടനത്തിനൊരുങ്ങി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കണ്ണൂർ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂന്ന്​ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറുകയാണ്. തലശ്ശേരി നിയോജക മണ്ഡലത്തിലെ ന്യൂമാഹി, പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി, എട്ടിക്കുളം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി നാടിന് സമര്‍പ്പിക്കുന്നത്. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ വ്യാഴാഴ്​ച ഓണ്‍ലൈനായി നിര്‍വഹിക്കും.കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട്​ ആറുവരെ ഒ.പി സൗകര്യമുണ്ടാവും, സ്‌പെഷാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിത ശൈലി, വയോജന, കൗമാര ക്ലിനിക് എന്നിവയുമുണ്ടാകും. ലബോറട്ടറി സേവനങ്ങളും കൗണ്‍സലിങ്ങും ഫ്രീ ചെക്കപ്പും ആശുപത്രിയിലുണ്ടാവും. ഒ.പി വെയ്റ്റിങ്​ ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, നിരീക്ഷണ മുറി, ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ് മുറി, ഫാര്‍മസി, നഴ്‌സിങ് സ്​റ്റേഷന്‍ എന്നീ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ കണ്ണൂരിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടാം ഘട്ടത്തില്‍ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. ഒന്നാം ഘട്ടത്തിലെ മുഴുവന്‍ എഫ്.എച്ച്.സികളും രണ്ടാം ഘട്ടത്തിലെ 16 എഫ്.എച്ച്.സികളും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാം ഘട്ടത്തിലെ ബാക്കിയുള്ള സ്ഥാപനങ്ങളുടെ നിർമാണ -നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.