വോട്ട് തള്ളാൻ വ്യാജ പരാതി

തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിൽ യു.ഡി.എഫ് അനുഭാവികളായ 14 ഓളം പേരുടെ വോട്ടുകൾ തള്ളാൻ പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാജ പരാതി നൽകിയതായി ആരോപണം. സി.പി.എം മുൻ അംഗം ചേരിയിൽ മണികണ്ഠ​ൻെറ പേരിലാണ് സെക്രട്ടറിക്ക് വോട്ടുകൾ തള്ളാനുള്ള പരാതി വന്നതെന്നാണ് ആരോപണം. മണികണ്ഠൻ ഇങ്ങനെ ഒരു പരാതി നൽകിയിട്ടില്ലെന്ന് സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിട്ടുണ്ട്​. കുറുമാത്തൂർ പഞ്ചായത്തിലെ 17ാം വാർഡിലെ 14 യു.ഡി.എഫ് വോട്ടർമാരുടെ വോട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ചാണ് പഞ്ചായത്ത് സെക്രട്ടറിക്ക് മണികണ്ഠ​ൻെറ പേരിൽ പരാതി വന്നത്. ഇതി​ൻെറ അടിസ്ഥാനത്തിൽ സെക്രട്ടറി വോട്ടർമാർക്ക് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് മണികണ്ഠൻ ഇങ്ങനെ പരാതി നൽകിയിട്ടില്ലെന്ന്​ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത്. കോൺഗ്രസ്, മുസ്​ലിം ലീഗ് അനുഭാവികളായ വീട്ടുകാർക്കെതിരെയാണ് ഇവർ പഞ്ചായത്തിൽ താമസമില്ലെന്നും അതിനാൽ വോട്ട് തള്ളണം എന്നതുമായ പരാതി നൽകിയത്. സംഭവത്തിത്തിൽ മുസ്​ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നൽകി. വ്യാജ പരാതി നൽകിയവർക്കെതിരെ ആൾമാറാട്ടത്തിന് പൊലീസിലും ഇലക്​ഷൻ കമീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് കുറുമാത്തൂർ പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് നേതൃത്വം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.