ന്യൂ മാഹി പാര്‍ക്കിന്​ എം. മുകുന്ദ​െൻറ പേര്​ നൽകും

ന്യൂ മാഹി പാര്‍ക്കിന്​ എം. മുകുന്ദ​ൻെറ പേര്​ നൽകുംപടം – sp 01 ജില്ല പഞ്ചായത്തി​ൻെറ അവസാന യോഗത്തിനുശേഷം അംഗങ്ങളോടൊപ്പം സെൽഫിയെടുക്കുന്ന പ്രസിഡൻറ്​ കെ.വി. സുമേഷ്കണ്ണൂർ: മാഹി പുഴയോരത്ത് ജില്ല പഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി നിര്‍മിച്ച പാര്‍ക്ക് മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദ​ൻെറ നാമത്തില്‍ അറിയപ്പെടും. ന്യൂ മാഹി പാര്‍ക്കിന് കഥാകാരന്‍ എം. മുകുന്ദ​ൻെറ നാമധേയം നല്‍കാന്‍ പ്രസിഡൻറ്​ കെ.വി. സുമേഷി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമായാണ് ഇത്. പാര്‍ക്കി​ൻെറ ഉദ്ഘാടന വേളയില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് പാര്‍ക്കിന് മുകുന്ദ​ൻെറ പേര് നല്‍കാന്‍ നിര്‍ദേശിച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ജില്ല പഞ്ചായത്തി​ൻെറ അവസാന യോഗമാണ് ബുധനാഴ്​ച നടന്നത്. ജില്ലയുടെ പൊതുവായ വികസനത്തിനുതകുന്ന ക്രിയാത്മകവും മാതൃകാപരവുമായ പദ്ധതികള്‍ ഈ കാലയളവില്‍ നടപ്പാക്കാനായെന്ന് പ്രസിഡൻറ്​ സുമേഷ് പറഞ്ഞു. വികസനത്തിനായി എല്ലാവരെയും കോര്‍ത്തിണക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികളുടെ കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാനായെന്ന് കോണ്‍ഗ്രസ് നേതാവ് തോമസ് വര്‍ഗീസ്, മുസ്​ലിം ലീഗ് പ്രതിനിധി അന്‍സാരി തില്ലങ്കേരി എന്നിവര്‍ പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ജയബാലന്‍, വി.കെ. സുരേഷ്ബാബു, കെ. ശോഭ, ടി.ടി. റംല, സെക്രട്ടറി വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജുവി​ൻെറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.