പാനൂർ: 1000 പച്ചത്തുരുത്തു പദ്ധതിയുടെ ഭാഗമായി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ ചെറുപ്പറമ്പ് പുറ്റുവൻ കാവ് പരിസരത്തൊരുക്കിയ ദേവഹരിതം പദ്ധതിക്ക് സംസ്ഥാന ഹരിതകേരള മിഷൻെറ അനുമോദന പത്രം. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ എ.വി. ബാലൻ പഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലന് കൈമാറി. വൈസ് പ്രസിഡൻറ് പി.പി. സാവിത്രി, എം. സുകുമാരൻ, ഇസ്മായിൽ മുത്താറി, ഭാസ്കരൻ വയലാണ്ടി, കെ.പി. സുജാത എന്നിവർ സംസാരിച്ചു. ഹരിത കേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ ബാലൻ വയലേരി പദ്ധതി വിശദീകരണം നടത്തി. അസി. െസക്രട്ടറി എൻ. സുരേഷ് സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.