നിരോധിത പ്ലാസ്​റ്റിക് ഉൽപന്നങ്ങൾ കണ്ടെത്തിയാൽ നടപടി

ഇരിട്ടി: വ്യാപാരസ്ഥാപനങ്ങളിലും മറ്റും നിരോധിത പ്ലാസ്​റ്റിക് ഉൽപന്നങ്ങളും കാരി ബാഗുകളും സംഭരിക്കുന്നതായും ഉപയോഗിക്കുന്നതായും വിൽപന നടത്തുന്നതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതർ ഒരുങ്ങുന്നു. വ്യാപാര സ്ഥാപനങ്ങൾ ഇവ അടിയന്തരമായി ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഇരിട്ടി നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.