കാട്ടാന ആക്രമണം; യുവാവി​െൻറ മൃതദേഹം സംസ്​കരിച്ചു

കാട്ടാന ആക്രമണം; യുവാവി​ൻെറ മൃതദേഹം സംസ്​കരിച്ചു കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവി​ൻെറ മൃതദേഹം സംസ്കരിച്ചു. ഫാമിലെ ബിബീഷാണ്​ (18) ശനിയാഴ്ച കാട്ടാനയുടെ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് രണ്ടു തവണ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും ആദിവാസി സംഘടനയുമാണ് ബബീഷി​ൻെറ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും നഷ്​ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്​ച രാവിലെ 11 മുതൽ ഉച്ച നാലുവരെ വളഞ്ചാലിലെ വനം വകുപ്പ് ഓഫിസ് ഉപരോധിച്ചത്. വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന കരീമിനെയാണ് തടഞ്ഞുവെക്കുകയും ഉപരോധിക്കുകയും ചെയ്തത്. പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം പിന്നീട് കണ്ണൂർ ഡി.എഫ്.ഒ വി. രാജൻ എത്തി ചർച്ച നടത്തി. മൂന്നു തവണയായി നഷ്​ടപരിഹാരം നൽകാമെന്നും ആശ്രിതന് വാച്ചറായി താൽക്കാലിക ജോലി നൽകാമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു. വനം ഓഫിസ് പരിസരത്ത് സംഘർഷസാധ്യത മുന്നിൽകണ്ട് ആറളം സി.ഐ കെ. സുധീർ, കരിക്കോട്ടക്കരി സി.ഐ ശിവൻ ചോടത്ത് എന്നിവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. ഉപരോധത്തിന് ആറളം പഞ്ചായത്ത് പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ, ജില്ല പഞ്ചായത്ത്​ അംഗം തോമസ് വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ. വേലായുധൻ, മെംബർ റഹിയാനത്ത് സുബി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ സുധീപ് ജയിംസ്, നേതാക്കളായ മാർഗരറ്റ് ജോസ്, വി.ടി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.