ശാസ്ത്രപഥം സെമിനാര്‍ പരമ്പര തുടങ്ങി

ശാസ്ത്രപഥം സെമിനാര്‍ പരമ്പര തുടങ്ങികണ്ണൂർ: സമഗ്ര ശിക്ഷ കേരള സംഘടിപ്പിക്കുന്ന ശാസ്ത്രപഥം സെമിനാര്‍ പരമ്പരയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധികളിലും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും കുട്ടികളുടെ വൈകാരികവും മാനസികവുമായ വളര്‍ച്ചക്കുതകുന്ന വെബിനാറുകളും ഓണ്‍ലൈന്‍ പരിപാടികളും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.ഡി.ഡി.ഇ മനോജ് മണിയൂര്‍ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തെ ശാസ്ത്രം എന്ന വിഷയത്തില്‍ ഐ.എസ്.ആര്‍.ഒ റിട്ട. സയൻറിസ്​റ്റ്​ പി.എം. സിദ്ധാര്‍ഥന്‍ പ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ കേരളം എസ്.പി.ഡി ഡോ. എ.പി. കുട്ടികൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ടി.പി. വേണുഗോപാലന്‍, മാടായി ബി.പി.സി രാജേഷ് കടന്നപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.