പയ്യന്നൂർ റെയിൽവേ മേൽ നടപ്പാലം രണ്ടാംഘട്ടം ഉദ്​ഘാടനം ഇന്ന്

പയ്യന്നൂർ റെയിൽവേ മേൽ നടപ്പാലം രണ്ടാംഘട്ടം ഉദ്​ഘാടനം ഇന്ന്​photo പയ്യന്നൂരിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മേൽ നടപ്പാലംപയ്യന്നൂർ: റെയിൽവേ സ്​റ്റേഷനിൽ നിലവിലുള്ള മേൽ നടപ്പാലം കിഴക്ക് ഭാഗത്തേക്ക് കൂടി ദീർഘിപ്പിച്ച് നിർമിച്ചതി​ൻെറ ഉദ്​ഘാടനം ഞായറാഴ്​ച നടക്കും. രാവിലെ 10ന് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലി​ൻെറ അധ്യക്ഷതയിൽ സി. കൃഷ്​ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. എം.എൽ.എയുടെ ആസ്​തി വികസന ഫണ്ടും നഗരസഭ പദ്ധതി വിഹിതവും ഉപയോഗിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് നിലവിലെ നടപ്പാലം മൂന്നും നാലും റെയിൽവേ ട്രാക്ക് കഴിഞ്ഞ് കിഴക്ക് മമ്പലം ഭാഗത്തേക്ക് 23 മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലുമായി നീളം കൂട്ടി നിർമിച്ചത്.ഇതിനോടനുബന്ധിച്ച് മമ്പലം ഭാഗത്ത് നടപ്പാലം വരെ 500 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡും നിർമിച്ചിട്ടുണ്ട്.പയ്യന്നൂർ ടൗൺ, മഹാദേവ ഗ്രാമം, മാവിച്ചേരി, കണ്ടങ്കാളി, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാൽനടയായും വാഹനങ്ങളിലുംഎളുപ്പത്തിൽ റെയിൽവേ സ്​റ്റേഷനിൽ എത്താൻ കഴിയുന്നത് കിഴക്ക് ഭാഗത്താണ്. ഇത് കൂടാതെ സ്​റ്റേഷന് കിഴക്ക് മമ്പലം, തെരു, കാനം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പൊതുഗതാഗതത്തിനും യാത്രക്കും മറ്റുമായി ആശ്രയിക്കുന്നത് സ്​റ്റേഷൻ പ്രധാനകവാടം സ്ഥിതി ചെയ്യുന്ന കൊറ്റിയെയാണ്. നിലവിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിച്ചുകൊണ്ട് മാത്രമാണ് നടപ്പാലമുണ്ടായിരുന്നത്. എഫ്.സി.ഐ ഗോഡൗണിലേക്ക് അടക്കമുള്ള മൂന്നും നാലും ട്രാക്കുകളിൽ നിർത്തിയിടുന്ന ഗുഡ്​സ് ട്രെയിനുകൾക്കടിയിലൂടെ ജീവൻ പണയപ്പെടുത്തി നുഴഞ്ഞുകയറിയാണ് സ്​റ്റേഷന് കിഴക്ക് ഭാഗത്തുനിന്നും വരുന്ന യാത്രക്കാർ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നത്. വൃദ്ധരും കുട്ടികളും ഗർഭിണികളുമായ യാത്രക്കാർ ഏറെ സാഹസപ്പെട്ടാണ് ഇപ്പുറം കടന്നിരുന്നത്. ഇതിന് പരിഹാരമായി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നും നാലും ട്രാക്കുകൾ കടന്നുപോകാൻ കഴിയുംവിധം കിഴക്ക് ഭാഗത്തേക്ക് മേൽ നടപ്പാലം അനുവദിക്കണമെന്ന നിരന്തര ആവശ്യം റെയിൽവേ അവഗണിക്കുകയായിരുന്നു. സമ്മർദം ശക്തമായപ്പോൾ, ഫണ്ട് നൽകുകയാണെങ്കിൽ പാലം നിർമിക്കാമെന്നായി. ഇതേത്തുടർന്ന് എസ്​റ്റിമേറ്റ് തയാറാക്കാൻ നഗരസഭ പ്രാഥമികമായി രണ്ട് ലക്ഷം രൂപ നൽകി. തുടർന്ന് എം.എൽ.എ ആസ്​തി വികസന ഫണ്ടിൽ നിന്നും നഗരസഭ പദ്ധതി വിഹിതത്തിൽ നിന്നും നൽകിയ ഒരു കോടിയോളം രൂപ ഉപയോഗിച്ചാണ് നടപ്പാലം നിർമിച്ചത്. പണി പൂർത്തിയായി മാസങ്ങളായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം ഉദ്​ഘാടനം നീണ്ടു പോവുകയായിരുന്നു. മേൽ നടപ്പാലം നിർമാണം പൂർത്തിയാകുമ്പോൾ സ്​റ്റേഷന് കിഴക്ക് ഭാഗത്തുള്ള സ്ഥലത്ത് പാർക്കിങ് സൗകര്യം ഒരുക്കാമെന്ന് റെയിൽവേ ഉറപ്പുകൊടുത്തിരുന്നുവെങ്കിലും അതെല്ലാം വൃഥാവിലായി. മമ്പലം വഴി സ്​റ്റേഷന് കിഴക്കുവശത്ത് എത്തിച്ചേരാൻ നിലവിലുള്ളത് വീതി കുറഞ്ഞ ഗ്രാമീണ റോഡാണ്. ഇവിടെ വാഹനം തിരിക്കാനും പാർക്കിങ്ങിനും തീരേ സൗകര്യമില്ല. വാഹനങ്ങൾ പാർക്ക് ചെയ്​ത് ട്രെയിനിൽ യാത്ര പോകുന്നവർ സ്വകാര്യ സ്ഥലങ്ങളെയും മറ്റുമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗങ്ങളിൽ കാടുപിടിച്ച് കിടക്കുന്ന റെയിൽവേ സ്ഥലം പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തിയാൽ റെയിൽവേക്ക് വരുമാന മാർഗവും യാത്രക്കാർക്ക് ഏറെ ഉപകാരപ്രദവുമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.