പാചകവാതക സിലിണ്ടറുകളിലെ തൂക്കം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നിവേദനം

പാചകവാതക സിലിണ്ടറുകളിലെ തൂക്കം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നിവേദനം മാഹി: പാചകവാതക സിലിണ്ടറുകളിൽ തൂക്കം കുറയുന്നതിനെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് വ്യാപക പരാതിയുയർന്ന സാഹചര്യത്തിൽ, നിയമാനുസൃതമായി പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്ന് ജനശബ്​ദം മാഹി ഭാരവാഹികൾ മാഹി അളവ് തൂക്ക വിഭാഗം ഡെപ്യൂട്ടി തഹസിൽദാറോട് ആവശ്യപ്പെട്ടു. സിലിണ്ടറും ഗ്യാസുമടക്കം 30 കി.ഗ്രാം തൂക്കം വേണം. ഇവ ഉപഭോക്താവിന് വിതരണം ചെയ്യുമ്പോൾ തൂക്കം ബോധ്യപ്പെടുത്താൻ അളവ് തൂക്ക യന്ത്രം വാഹനത്തിൽ കരുതിയിരിക്കണമെന്നാണ് നിയമം.15.9 കി.ഗ്രാമാണ് സിലിണ്ടറിന്​ തൂക്കമുണ്ടാവുക.14.2 കി.ഗ്രാമാണ് പാചകവാതകത്തി​ൻെറ ഭാരം. ഇന്ത്യൻ ഓയിൽ കോർപറേഷ​ൻെറ എറണാകുളത്തെ ഫില്ലിങ് പോയൻറിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോൾ, 87 ശതമാനം സിലിണ്ടറുകളിലും 700 ഗ്രാം വരെ വാതകക്കുറവ് ബോധ്യപ്പെട്ടിരുന്നു. ഐ.ഒ.സിയിൽനിന്ന് ഏഴരലക്ഷം രൂപ പിഴ ഈടാക്കുകയുണ്ടായെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് ചാലക്കര പുരുഷു, ട്രഷറർ ഇ.കെ. റഫീഖ് എന്നിവരാണ് നിവേദനം നൽകിയത്. ഇത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ മണികണ്ഠൻ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.