ഇന്ദിര ഗാന്ധി അനുസ്മരണം

ഇന്ദിര ഗാന്ധി അനുസ്മരണം കൂത്തുപറമ്പ്: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ വാർഷിക അനുസ്മരണം കൂത്തുപറമ്പിൽ വിവിധ പരിപാടികളോടെ നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണവും സർവമത പ്രാർഥനയും കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ രാജൻ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.കെ. സതീശൻ, ഹരിദാസ് മൊകേരി, നേതാക്കളായ കെ. ലോഹിതാക്ഷൻ, ജിഷ വള്ള്യായി, ഒ. ദാസൻ, തേജസ് മുകുന്ദ്, പി.എൻ. അശോകൻ, എം.കെ. ദിനേശ് ബാബു എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. വി.ബി. അഷ്റഫ് അധ്യക്ഷത വഹിച്ചു. അയ്യപ്പൻതോട് പ്രിയദർശിനി ആർട്സ് ആൻഡ്​​ സ്പോർട്സ് ക്ലബി​ൻെറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വി.കെ. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.