വാൻ മറിഞ്ഞ് അപകടം

കൂത്തുപറമ്പ്: മമ്പറത്തിനടുത്ത പവർലുംമെട്ടയിൽ നിയന്ത്രണംവിട്ട പിക്​-അപ് വാൻ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ച രണ്ടോയാണ് സംഭവം. കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തിന്​ സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ കുഴിയിൽ താഴ്ന്ന് നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. തൂൺ തകർത്ത ശേഷം പിക്​-അപ്​ മതിലിൽ ഇടിച്ച് മറിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.