പ്രാർഥന ദിനാചരണം

പ്രാർഥന ദിനാചരണം തലശ്ശേരി: ലോകസമാധാനത്തിനും മദ്യ-ലഹരിമുക്ത നാടിനുമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും മുക്തിശ്രീയും സംയുക്തമായി പ്രാർഥന ദിനാചരണം സംഘടിപ്പിച്ചു. അതിരൂപതതല ഉദ്ഘാടനം തലശ്ശേരി ആർച്ച്​ ബിഷപ് മാർ ജോർജ് ഞറളക്കാട്ട് നിർവഹിച്ചു. മനുഷ്യനെ വകവരുത്തുന്നവൻ ദൈവവിശ്വാസിയല്ല. അവൻ കാട്ടുനീതി പോലും നടപ്പാക്കാത്ത പൈശാചിക മനസ്സിനുടമയാണ്. അത്തരത്തിലുള്ള പ്രവണതകളെ മതവിശ്വാസികൾ തള്ളിപ്പറയണം. അല്ലാത്തപക്ഷം അത്തരം പൈശാചികതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. തോമസ് തൈത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഫാ. ചാക്കോ കുടിപ്പറമ്പിൽ ആമുഖഭാഷണം നടത്തി. ഡോ. ജോസ് ലെറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്​റ്റ്യൻ പൊടിമറ്റം, ഫാ. ജോയ്‌സ് കാരിക്കണ്ടത്തിൽ, മാർഗരറ്റ് മാത്യു, ആൻറണി മേൽവെട്ടം, റോസിലി കാരിക്കക്കുന്നേൽ, മേരി ആലക്കാമറ്റം, ഷിനോ പാറക്കൽ, ഷെൽസി കാവനാടി, റോസിലി നെല്ലിക്കുറ്റി, ജിൻസി കുഴിമുള്ളിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.