കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ മുഖം മിനുക്കാൻ ധനസഹായം

കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ മുഖം മിനുക്കാൻ ധനസഹായംനിലവില്‍ 61 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളാണ് കണ്ണൂരിലുള്ളത്കണ്ണൂര്‍: ജില്ലയിലെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് കൂടുതല്‍ ജനകീയമാക്കുന്നതിന് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഏഴ് ലക്ഷം രൂപ അനുവദിച്ചു. ഓരോ ഹെല്‍ത്ത് ആൻഡ്​​ വെല്‍നസ് സൻെററുകള്‍ക്കും ഏഴ് ലക്ഷം രൂപ അനുവദിച്ചുള്ള സംസ്ഥാന മിഷന്‍ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. നിലവില്‍ 61 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളാണ് കണ്ണൂരിലുള്ളത്. ഈ തുക ഉപയോഗിച്ച് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിലെ വിശ്രമമുറി, ക്ലിനിക് കം ഓഫിസ് റൂം, ഇമ്യൂണൈസേഷന്‍ റൂം, മുലയൂട്ടല്‍ മുറി, ശുചി മുറി, സ്‌റ്റോര്‍ റൂം എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ സൗകര്യങ്ങളും വിപുലപ്പെടുത്തും. പ്രധാനമായും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഇവിടത്തെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഏഴ് ലക്ഷം രൂപ കൂടാതെ വലിയ തോതില്‍ നിര്‍മാണം വേണ്ടിവരുന്ന ചില സ്ഥാപനങ്ങള്‍ക്ക് അധികം വേണ്ടി വരുന്ന തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍, രാഷ്​ട്രീയ പാര്‍ട്ടികള്‍, പൊതുജനങ്ങള്‍, ഹോസ്പിറ്റല്‍ മാനേജ്‌മൻെറ്​ കമ്മിറ്റി എന്നിങ്ങനെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തും. എല്ലാ ഉപകേന്ദ്രങ്ങള്‍ക്കും പൊതുവായി ബേബി പിങ്ക് നിറമാണ് നല്‍കുക. ഡിസംബര്‍ 31ന് മുമ്പ്​ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.