വേങ്ങാട് വയലിൽ വീണ്ടും കൊയ്​ത്തിനെത്തി​ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

അഞ്ചരക്കണ്ടി: കർഷകരുടെ കണ്ണീരൊപ്പി സേവനത്തി​ൻെറ പുതു മാർഗത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ, കൊയ്ത്ത് നടത്താൻ ആളില്ലാതെ പ്രയാസപ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ ഊർപ്പള്ളി വയലിലാണ് വീണ്ടും കൊയ്​ത്തിനിറങ്ങിയത്. നെൽകൃഷി നശിക്കുന്ന സാഹചര്യം വന്നപ്പോൾ കർഷകരെ രക്ഷിക്കുന്നതിന് വയലിൽ കഴിഞ്ഞ ചൊവ്വാഴ്ച യൂത്ത് കോൺഗ്രസ്​ പ്രതിഷേധ കൊയ്ത്ത് നടത്തി കർഷകരെ സഹായിച്ചിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ട് കൊയ്ത്ത് മെഷീൻ ഉൾപ്പെടെ കൊണ്ടുവന്നെങ്കിലും മുഴുവൻ നെൽകർഷകരുടെയും നെല്ല് കൊയ്യാൻ സൗകര്യമുണ്ടായിരുന്നില്ല. പാകമായ നെല്ല് കൊയ്യാൻ കഴിയാത്ത ഒരു കർഷക​ൻെറ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ബുധനാഴ്ച പ്രവർത്തകർ വീണ്ടും കൊയ്ത്തിനെത്തിയത്. സുദീപ് ജെയിംസ്, പ്രിനിൽ മതുക്കോത്ത്, പി. ഇമ്രാൻ, സനോജ് പാലേരി, ഷമേജ് പെരളശ്ശേരി, റിജിൻ രാജ്, ഹരികൃഷ്ണൻ പാളാട്, നവീൻ, ജിതേഷ്, രാജേഷ് കയനി, അനിലേഷ്, അഭിലാഷ്, ജാൻസൺ, ഉനൈസ്, മെബിൻ, ജിസ് തുടങ്ങിയവർ കൊയ്ത്തിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.