പയ്യാമ്പലം റോഡ് അടച്ചതിൽ നാട്ടുകാർക്ക് ദുരിതം

പയ്യാമ്പലം റോഡ് അടച്ചതിൽ നാട്ടുകാർക്ക് ദുരിതംകണ്ണൂർ: പയ്യാമ്പലം ബീച്ച് റോഡ് അടച്ചതിനെ തുടർന്ന് പ്രദേശവാസികൾക്കും കച്ചവടക്കാർക്കും ദുരിതം. ജില്ലയിൽ 144 പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഒക്ടോബർ ആദ്യം ബാരിക്കേഡ് വെച്ച് റോഡ് അടച്ചത്. ആളുകൾ കൂട്ടമായി ബീച്ചിലേക്ക് എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഇതോടെ ഈ ഭാഗത്തുള്ള നൂറോളം വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും ആളുകൾക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുകയാണ്. എന്നാൽ, വാഹനം ബാരിക്കേഡിന് സമീപം നിർത്തി ആളുകൾ നടന്ന് ബീച്ചിലേക്ക് എത്തുന്നുമുണ്ട്. റോഡ് അടച്ചതോടെ ഈ ഭാഗത്തെ കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. ഹോട്ടലുകൾ, റിസോർട്ട്, കടകൾ എന്നിവ ഉൾപ്പെടെ 20ഒാളം കച്ചവട സ്ഥാപനങ്ങളാണ് ഈ ഭാഗത്തുള്ളത്. പയ്യാമ്പലം ശ്മശാനത്തിന് സമീപവും പള്ളിയാംമൂലയിലുമാണ് റോഡ് അടച്ചത്. പരിസരവാസികൾ യാത്രക്കായി ഇടവഴികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾ എത്താൻ പ്രയാസമാണ്. ബീച്ചിലേക്ക് ആളുകൾ എത്തുന്നത് തടയുന്നതിന് പകരം അധികൃതർ റോഡ് അടച്ചതിൽ വ്യാപാരികൾ പ്രതിഷേധത്തിലാണ്. ബീച്ചിലെത്തുന്നവരെ തടയാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ദീർഘകാലമായി റോഡ് അടച്ചത് ലോക്ഡൗൺ ഏൽപിച്ച ആഘാതത്തിൽനിന്ന് കരകയറി വരുന്ന വ്യാപാര മേഖലക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. വിഷയം പൊലീസി​ൻെറ ശ്രദ്ധയിൽപെടുത്തിയപ്പോൾ വ്യാപാര മേഖലയെ ബുദ്ധിമുട്ടിക്കില്ലെന്നും തടസ്സം നീക്കി യാത്ര ചെയ്യാമെന്നും അറിയിച്ചെങ്കിലും വലിയ കമ്പി ഉപയോഗിച്ച് അടച്ച റോഡ് തുറക്കുക പ്രാവർത്തികമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.