എരഞ്ഞോളി പഞ്ചായത്തിൽ നക്ഷത്രവനം ഒരുങ്ങുന്നു

എരഞ്ഞോളി പഞ്ചായത്തിൽ നക്ഷത്രവനം ഒരുങ്ങുന്നു തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിക്കുന്ന പച്ചത്തുരുത്തി​ൻെറ നക്ഷത്രവനം ഉദ്ഘാടനം അത്തിമരം നട്ട്​ എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. മലാൽ മുത്തപ്പൻ മടപ്പുര ക്ഷേത്ര കമ്മിറ്റി ഉടമസ്ഥതയിലുള്ള 35 സൻെറ്​ സ്ഥലത്താണ് നക്ഷത്രവനം ഒരുക്കിയിരിക്കുന്നത്. എരഞ്ഞോളി അഞ്ചാം വാർഡിൽ കുണ്ടൂർമല എൻജിനീയറിങ് കോളജിൽ മുളവനം നടപ്പാക്കിയതിന് സംസ്ഥാന സർക്കാറി​ൻെറ അനുമോദന പത്രിക എ.എൻ. ഷംസീർ എം.എൽ.എയിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻറ്​ എ.കെ. രമ്യ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തംഗം പി. വിനീത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി. ഹരീന്ദ്രൻ, ഹരിത കേരള മിഷൻ കോഓഡിനേറ്റർ സി. സോമശേഖരൻ, ഹരിത കേരളം മിഷൻ കണ്ണൂർ റിസോഴ്​സ്​പേഴ്​സൻ ബാലൻ വയലേരി, കണ്ട്യൻ ഷീബ, വൈസ് പ്രസിഡൻറ്​ ഫസീല ഫാറൂഖ്, പി. സനീഷ്, എ. വിന്യ എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി പി.കെ. ശശീന്ദ്രൻ സ്വാഗതവും പഞ്ചായത്തംഗം എം. ലീന നന്ദിയും പറഞ്ഞു. എരഞ്ഞോളി പഞ്ചായത്തിലെ മലാൽ മുത്തപ്പൻ മടപ്പുര, നിടു ങ്ങോട്ട്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നക്ഷത്രവനം എന്ന രീതിയിലും ആയുർവേദ ഡിസ്പെൻസറിയിൽ ഔഷധവനം എന്ന നിലയിലും പച്ചത്തുരുത്ത് നിർമാണം നടന്നുവരുന്നുണ്ട്. കേരള സർക്കാർ ആയിരം പച്ചത്തുരുത്തുകൾ നിർമിക്കുമ്പോൾ അതിൽ ഒരു പഞ്ചായത്തിൽ ഒരു പച്ചത്തുരുത്തായി എരഞ്ഞോളി മാറും.പടം........ tly star forestഎരഞ്ഞോളി പഞ്ചായത്തിൽ നിർമിക്കുന്ന നക്ഷത്രവനത്തി​ൻെറ ഉദ്ഘാടനം എ.എൻ. ഷംസീർ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.