ഇടതു സർക്കാറി​െൻറ സംവരണ നയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

ഇടതു സർക്കാറി​ൻെറ സംവരണ നയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധംപടം...tly wpi prathishedham തലശ്ശേരിയിൽ വെൽഫെയർ പാർട്ടി പ്രതിഷേധം മണ്ഡലം പ്രസിഡൻറ്​ യു.കെ. സെയ്ദ് ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ഇടതു സർക്കാറി​ൻെറ സാമ്പത്തിക സംവരണത്തിനെതിരെ വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി വാർഡ് തല പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വിവിധ വാർഡുകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം പ്രസിഡൻറ്​ യു.കെ. സെയ്ദ്, മുനിസിപ്പൽ പ്രസിഡൻറ്​ സാജിദ് കോമത്ത്, കെ.എം. അഷ്ഫാഖ്, ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി അംഗം മിസ്‌അബ് ഷിബിലി, അബ്​ദുൽ അസീസ് പി.എം. അബ്​ദുന്നാസർ, നജീബ് ബാലത്തിൽ, മുഹമ്മദ് ഫഹദ് എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നടന്ന പ്രതിഷേധ സംഗമങ്ങൾക്ക് സി.ടി. ഖാലിദ്, മുഹമ്മദ് റിയാസ്, എ.സി.എം. ഷംസുദ്ദീൻ, ഉസ്മാൻ, അജ്മൽ നിട്ടൂർ, നവാർ മുസമ്മിൽ, ഫർസാൻ സലീഖ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.