അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു മട്ടന്നൂര്‍: കുടുംബശ്രീ മിഷന്‍ മുഖാന്തരം മട്ടന്നൂര്‍ നഗരസഭ കുടുംബശ്രീയുടെ കീഴില്‍ കണക്ട് ടു വര്‍ക്കിന്​ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ജോലി തേടിപ്പോകുന്ന തൊഴില്‍ രഹിതരായ യുവതി, യുവാക്കള്‍ക്ക് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ പരിശീലനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പി​ൻെറ അസാപ് മുഖാന്തരം കണക്ട് ടു വര്‍ക്ക് പദ്ധതിയിലൂടെ സൗജന്യമായി നടപ്പാക്കും. 33 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം. വിവരങ്ങള്‍ക്ക് 9447196270 എന്ന നമ്പറില്‍ ബന്ധപ്പെടാം.വൈദ്യുതി മുടങ്ങുംമട്ടന്നൂര്‍: കെ.എസ്.ടി.പി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ബുധനാഴ്ച മട്ടന്നൂരില്‍ വൈദ്യുതി മുടങ്ങും. ഐ.ബി, മലബാര്‍ പ്ലാസ, ഗവ. ആശുപത്രി പരിസരം എസ്.ആൻഡ്​.എസ് മാള്‍, ഐ മാള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.