ഏലപ്പീടികയിൽ പോത്ത് ഫാം തുറന്നു

പേരാവൂർ: കേരളത്തിൽ ആദ്യമായി സഹകരണ മേഖലയിൽ പോത്ത് ഫാം ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിപ്രകാരം ആറളം ഫാം പബ്ലിക് എംപ്ലോയീസ്​ സഹകരണ സംഘത്തി​ൻെറ നേതൃത്വത്തില്‍ ഏലപ്പീടികയിൽ ആരംഭിച്ച ഫാമി​ൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് നിര്‍വഹിച്ചു. സംഘം പ്രസിഡൻറ്​ കെ.എസ്. സിദ്ധാര്‍ഥദാസ് അധ്യക്ഷത വഹിച്ചു. സിപി.എം ഇരിട്ടി ഏരിയ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്‍, കെ.വി. സക്കീര്‍ ഹുസൈന്‍, അനൂപ് ചന്ദ്രന്‍, എന്‍.ഐ. സുകുമാരന്‍, വി.എം. വര്‍ഗീസ്, എ.എ. സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പോത്തുകുഞ്ഞുങ്ങളെ വളർത്തലും കുഞ്ഞുങ്ങളുടെ വിൽപനയുമാണ് ബഫല്ലോ ഫാം വഴി ലക്ഷ്യമിടുന്നത്. ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ പോത്തിൻകുട്ടികളെ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.