Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 12:00 AM GMT Updated On
date_range 19 Oct 2020 12:00 AM GMTഏലപ്പീടികയിൽ പോത്ത് ഫാം തുറന്നു
text_fieldsbookmark_border
പേരാവൂർ: കേരളത്തിൽ ആദ്യമായി സഹകരണ മേഖലയിൽ പോത്ത് ഫാം ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിപ്രകാരം ആറളം ഫാം പബ്ലിക് എംപ്ലോയീസ് സഹകരണ സംഘത്തിൻെറ നേതൃത്വത്തില്‍ ഏലപ്പീടികയിൽ ആരംഭിച്ച ഫാമിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വഹിച്ചു. സംഘം പ്രസിഡൻറ് കെ.എസ്. സിദ്ധാര്‍ഥദാസ് അധ്യക്ഷത വഹിച്ചു. സിപി.എം ഇരിട്ടി ഏരിയ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്, കെ.വി. സക്കീര്‍ ഹുസൈന്, അനൂപ് ചന്ദ്രന്, എന്‍.ഐ. സുകുമാരന്‍, വി.എം. വര്‍ഗീസ്, എ.എ. സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പോത്തുകുഞ്ഞുങ്ങളെ വളർത്തലും കുഞ്ഞുങ്ങളുടെ വിൽപനയുമാണ് ബഫല്ലോ ഫാം വഴി ലക്ഷ്യമിടുന്നത്. ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ പോത്തിൻകുട്ടികളെ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story