അധ്യാപക പ്രതിഷേധം തുടരുന്നു

അധ്യാപക പ്രതിഷേധം തുടരുന്നുകണ്ണൂര്‍: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ആൻഡ്​ നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് അസോസിയേഷന്‍ സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്​ച വയത്തൂര്‍ യു.പി സ്‌കൂളിലെ അധ്യാപകരാണ് സമരം നടത്തിയത്.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. വയത്തൂര്‍ യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. സിജോ ഡൊമിനിക്, ജോയി കൊന്നക്കല്‍, ജിനോയി തോമസ്, ജൂലി അഗസ്​റ്റിന്‍, സിന്‍സി ജോസഫ്, കെ.ജെ. ജിസ്‌ന, ബിയ ഫിലിപ്പ്​ എന്നിവർ സംബന്ധിച്ചു.പടം...SP 02 സന്ദീപ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.