കരനെൽകൃഷി വിളവെടുപ്പ്

കരനെൽകൃഷി വിളവെടുപ്പ് ikr Karanel Krishi ബ്ലാത്തൂർ മരുതം പാറയിൽ കരനെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ ഉദ്ഘാടനം ചെയ്യുന്നുഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ മരുതംപാറയിൽ നാല് ഏക്കർ സ്ഥലത്തെ കരനെൽകൃഷി വിളവെടുപ്പ് നടത്തി. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ ഉദ്ഘാടനം ചെയ്​തു. വാർഡ് അംഗം എ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അജീഷ് സംസാരിച്ചു. ബ്ലാത്തൂരിലെ വ്യാപാരിയായ കടാങ്കോട് ചന്ദ്രൻ, കെ.ടി. ഉമ്മർ, കെ.കെ. ഷാജു എന്നിവരാണ് കരനെൽകൃഷി ഇറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.