രതീഷ് ബാലകൃഷ്ണ പൊതുവാളിന് ജന്മനാടി​െൻറ സ്വീകരണം

രതീഷ് ബാലകൃഷ്ണ പൊതുവാളിന് ജന്മനാടി​ൻെറ സ്വീകരണം PYR Award രതീഷ് പൊതുവാളിന് ടി.ഐ. മധുസൂദനൻ ഉപഹാരം നൽകുന്നുപയ്യന്നൂർ: മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ശേഷം ജന്മനാട്ടിലെത്തിയ രതീഷ് ബാലകൃഷ്ണ പൊതുവാളിന് പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ മഹാദേവ ദേശായി സ്മാരക വായനശാലയിൽ സ്വീകരണവും അനുമോദനവും നൽകി. ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. വായനശാല പ്രസിഡൻറ്​ കെ.കെ. കുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ. ജയരാജ്, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ, എതിർദിശ എഡിറ്റർ പി.കെ. സുരേഷ് കുമാർ, കെ. അനിത, കെ. രഘു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.