പരിയാരം ഗവ. മെഡിക്കൽ കോളജിൽ 'ടെയ്​ക് എ ബ്രേക്' ഒരുങ്ങുന്നു

പരിയാരം ഗവ. മെഡിക്കൽ കോളജിൽ 'ടെയ്​ക് എ ബ്രേക്' ഒരുങ്ങുന്നു PYR Park പരിയാരത്ത് പാർക്ക് നിർമിക്കുന്ന സ്ഥലം ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നുപയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പഴയ പാർക്ക് നവീകരിച്ച് 'ടെയ്​ക്​ എ ബ്രേക്' ഒരുക്കാൻ സർക്കാർ 45 ലക്ഷം രൂപ അനുവദിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്ന്​ എത്തിച്ചേരുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും ഫ്രഷ് ആകുന്നതിനുമുള്ള സംവിധാനമാണ് ഇതി​ൻെറ ഭാഗമായി ഒരുക്കുക. പ്രത്യേക ടോയ്​ലറ്റ് ബ്ലോക്ക്, ടീ കിയോസ്ക്, പാർക്കി​ൻെറ നവീകരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ചികിത്സ തേടി മെഡിക്കൽ കോളജിലെത്തുന്നവർക്കും യാത്രക്കാർക്കും സഹായകരമാകും. പ്രധാന കേന്ദ്രങ്ങളിൽ ശുചിമുറികൾ ഒരുക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതി​ൻെറ ഭാഗമായാണ് തുക അനുവദിച്ചത്. കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിനാണ് നിർമാണച്ചുമതല. പദ്ധതി നടപ്പാക്കുന്നതി​ൻെറ ഭാഗമായി ടി.വി. രാജേഷ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ബാലകൃഷ്ണൻ, ഹരിത കേരള മിഷൻ കോഓഡിനേറ്റർ സോമശേഖരൻ, പ്രിൻസിപ്പൽ ഡോ. കുര്യാക്കോസ്, സൂപ്രണ്ട് ഡോ. സുധീപ്, പഞ്ചായത്ത് എൻജിനീയർ ഷംന ഉണ്ണികൃഷ്ണൻ, ഡോ. പി.പി. ബിനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.