നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം – മുഖ്യമന്ത്രി

നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം – മുഖ്യമന്ത്രി പടം.... tly court build തലശ്ശേരി കോടതിയിൽ പുതുതായി നിർമിക്കുന്ന എട്ടുനില കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുന്നുതലശ്ശേരി കോടതി കെട്ടിട സമുച്ചയത്തി​ൻെറ ശിലാസ്ഥാപനം നടത്തി തലശ്ശേരി: ജനാധിപത്യ, മതേതര മൂല്യങ്ങളും ക്രമസമാധാന വാഴ്ചയും സംരക്ഷിക്കാൻ നീതിന്യായ വ്യവസ്ഥയുണ്ടെന്ന വിശ്വാസമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നതെന്നും ആ പ്രതീക്ഷ നിലനിർത്താനുള്ള സക്രിയമായ ഇടപെടൽ ന്യായാധിപന്മാരുടെയും അഭിഭാഷക സമൂഹത്തി​ൻെറയും ഭാഗത്തുനിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി കോടതി കെട്ടിട സമുച്ചയത്തി​ൻെറ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംവിധാനങ്ങൾക്ക് തെറ്റുപറ്റുമ്പോൾ എല്ലാവരും നീതിപീഠത്തെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അത് നിലനിർത്താൻ നീതിന്യായ സംവിധാനങ്ങൾക്ക് കഴിയണം. കെട്ടിടവും ആധുനിക സൗകര്യങ്ങളും ഉള്ളതുകൊണ്ട് മാത്രം കോടതികൾക്ക് ജീവനുണ്ടാകില്ല. സാധാരണക്കാർക്ക് നീതി ലഭ്യമാക്കിയാലേ നീതിപീഠങ്ങളെ ജനങ്ങൾ വിശ്വാസത്തിലെടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരിക്കാരുടെ ദീർഘകാല സ്വപ്നമാണ് കോടതി കെട്ടിടസമുച്ചയ നിർമാണത്തിലൂടെ സാർഥകമാവുന്നത്. കലയും സംസ്കാരവും ഇടകലർന്ന് നിൽക്കുന്ന സ്ഥലമാണ് തലശ്ശേരി. കണ്ണൂർ ജില്ല രൂപവത്​കരിച്ചതോടെ ജില്ലയുടെ നീതിന്യായ കേന്ദ്രമായി തലശ്ശേരി മാറി. ഒ. ചന്തുമേനോൻ, ജസ്​റ്റിസ് വി.ആർ. കൃഷ്ണയ്യർ തുടങ്ങി നീതിന്യായ വ്യവസ്ഥയിലെ പ്രമുഖ വ്യക്തിത്വങ്ങൾ, അഭിഭാഷകർ തുടങ്ങിയവർ സേവനമനുഷ്ഠിച്ച കോടതിയാണ്​ തലശ്ശേരി. കേരളത്തിലെ വക്കീലന്മാർ ആദരിച്ച ഇടമായിരുന്നു തലശ്ശേരി ബാറെന്നും മുഖ്യമന്ത്രി പറഞ്ഞു. 56 കോടി രൂപ ചെലവിൽ എട്ടുനില കെട്ടിടമാണ് തലശ്ശേരിയിൽ നിർമിക്കുക. പണി തീരുന്നതോടെ,ചിതറിക്കിടക്കുന്ന 12 കോടതികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിട നിർമാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജസ്​റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജില്ല സെഷൻസ് ജഡ്ജി ഡോ. ബി. കലാം പാഷ, എ.എൻ. ഷംസീർ എം.എൽ.എ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ, ബാർ അസോസിയേഷൻ പ്രസിഡൻറ്​ അഡ്വ. സി.ജി. അരുൺ, സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, ബാർ കൗൺസിൽ അംഗം അഡ്വ. എം ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.