എടൂർ ടൗൺ അടച്ചിടും

എടൂർ ടൗൺ അടച്ചിടും ഇരിട്ടി: എടൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ രണ്ടുപേർക്കും ഒരു ഓട്ടോ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഒക്​ടോബർ 17, 18, 19 തീയതികളിൽ ടൗൺ പൂർണമായും അടച്ചിടും. വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത് സുരക്ഷ കമ്മിറ്റി യോഗത്തി​ൻെറതാണ് തീരുമാനം. 20ന് എടൂർ സൻെറ്​ മേരീസ് എൽ.പി സ്കൂളിൽ ആൻറിജൻ പരിശോധന നടത്തും. ടൗണുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്ടുള്ളവർ അന്ന് പരിശോധന നടത്തണം. ആറളം പഞ്ചായത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.