കാരക്കുന്നില്‍ വീട്ടുമുറ്റത്ത് ഗുഹ

കാരക്കുന്നില്‍ വീട്ടുമുറ്റത്ത് ഗുഹ പടം IRITTY GUHA.jpg തില്ലങ്കേരി കാരക്കുന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട ഗുഹ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് സന്ദര്‍ശിക്കുന്നുഅഞ്ചടിയോളം താഴ്ചയിലും ഒരുഭാഗം ചരിഞ്ഞുപോകുന്ന നിലയിലുമാണ് ഗുഹഇരിട്ടി: തില്ലങ്കേരി കാരക്കുന്നില്‍ വീട്ടുമുറ്റത്ത് ഗുഹ കണ്ടെത്തി. കാരക്കുന്നിലെ പുതിയപുരയില്‍ പി.കെ. സക്കീനയുടെ വീട്ടുമുറ്റത്താണ് ഗുഹ രൂപപ്പെട്ടത്. വീതികുറഞ്ഞ രീതിയില്‍ അഞ്ചടിയോളം താഴ്ചയിലും പിന്നീട് ഒരുഭാഗം ചരിഞ്ഞുപോകുന്ന നിലയിലുമാണ് രൂപപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ്, വൈസ് പ്രസിഡൻറ്​ സി. ഷൈമ, സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. ശ്രീധരന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.