കോവിഡ്​: തലശ്ശേരിയിലും സെക്‌ടറൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം

തലശ്ശേരി: കോവിഡ് മഹാമാരിയെ ചെറുക്കാൻ തലശ്ശേരി മേഖലയിലും സെക്​ടറൽ മജിസ്ട്രേറ്റുമാർ നിരീക്ഷണം തുടങ്ങി. സാമൂഹിക അകലം പാലിക്കാതെയും മാസ്​ക്​ ധരിക്കാതെയും പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവരെ തടയുകയാണ് ലക്ഷ്യം. തലശ്ശേരിയിൽ പച്ചക്കറി മാർക്കറ്റ്, ഡൗൺ ടൗൺ മാൾ എന്നിവയടക്കമുള്ള ഷോപ്പിങ് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയ സംഘം നിയന്ത്രണങ്ങൾ പാലിക്കാത്ത നിരവധി പേരെ കണ്ടെത്തി. ഇവർക്ക് കൈയോടെ പിഴവിധിച്ചു. ഏതാനും സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. തത്സമയം പിഴ അടക്കാൻ കഴിയാത്തവർക്ക് കോടതിയിലും പിഴത്തുക കെട്ടാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ​െഗസറ്റഡ് റാങ്കുള്ള ഉദ്യോഗസ്ഥരെയാണ് മജിസ്ട്രേറ്റി​ൻെറ അധികാരത്തോടെ സെക്​ടറൽ മജിസ്ട്രേറ്റുമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. തലശ്ശേരിയിൽ ഉദ്യോഗസ്ഥരായ സുനിൽ കുമാർ, മേഘനാഥ് എന്നിവരാണ് സംഘത്തിലുള്ളത്. മാസ്​ക്​ ധരിക്കാത്തവർക്ക് 200 രൂപയാണ് പിഴ ചുമത്തുന്നത്. ആവർത്തിച്ചാൽ പിഴ ഇരട്ടിയാവും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.