മറവി രോഗത്തിന് ചികിത്സ; സ്​കൂൾ ജീവനക്കാരന് പെൻഷൻ അനുവദിക്കാൻ നിർദേശം

മറവി രോഗത്തിന് ചികിത്സ; സ്​കൂൾ ജീവനക്കാരന് പെൻഷൻ അനുവദിക്കാൻ നിർദേശംകണ്ണൂർ: ചൊക്ലി കുന്നുമ്മൽ യു.പി സ്കൂളിൽ ഓഫിസ് അറ്റൻറഡായി ജോലി ചെയ്തു വരുമ്പോൾ മറവി രോഗത്തിന് ചികിത്സയിലായ പയ്യന്നൂർ മാവിച്ചേരി സ്വദേശി വി.കെ. മുരളീധരന് പെൻഷൻ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. 2016 ജൂൺ മുതൽ 2017 മാർച്ച് വരെ മുരളീധരൻ ശൂന്യവേതനാവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അത് അനുവദിച്ചില്ല. എന്നാൽ, 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ അവധി അനുവദിച്ചിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് 2018ൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകി. അതിലും സർക്കാർ തീരുമാനം എടുത്തിട്ടില്ല. 2016 മുതൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് മുരളീധര​ൻെറ ഭാര്യ ചിത്രലേഖ സമർപ്പിച്ച പരാതിയിൽ പറയുന്നു. കുന്നുമ്മൽ സ്കൂൾ ഹെഡ്മാസ്​റ്റർ സമർപ്പിച്ച റിപ്പോർട്ടിൽ ആനുകൂല്യം അടിയന്തരമായി അനുവദിക്കേണ്ടതാണെന്ന് പറയുന്നു. മുരളീധര ൻെറ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കമീഷനെ അറിയിച്ചു. മുരളീധരന് പെൻഷൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമീഷൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.