തീരദേശ ഹൈവേ: ആദ്യഘട്ടത്തിന് ഭരണാനുമതി

തീരദേശ ഹൈവേ: ആദ്യഘട്ടത്തിന് ഭരണാനുമതി പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലൂടെ പോകുന്ന തീരദേശ ഹൈവേയുടെ ആദ്യ റീച്ചിന് ചൊവ്വാഴ്ച ചേർന്ന കിഫ്ബി ബോർഡ് യോഗം അനുമതി നൽകി. 34.71 കോടി രൂപയുടെ പ്രവൃത്തിക്കാണ് അംഗീകാരം നൽകിയതെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. തീരദേശ ഹൈവേ പയ്യന്നൂർ മണ്ഡലത്തിൽ പാലക്കോട് മുതൽ രണ്ടുതെങ്ങ് കടവുവരെ 11 കിലോമീറ്റർ ദൂരത്തിലാണ് പോകുന്നത്. അതിൽ പാലക്കോട് മുതൽ കാരന്താട് വരെയുള്ള 4.6 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. രണ്ട് മീറ്റർ സൈക്കിൾ പാതയുൾപ്പെടെ 14 മീറ്റർ വീതിയിലാണ് റോഡ് വരുന്നത്. നിലവിലെ പി.ഡബ്ല്യു.ഡി റോഡിന് ഇരുവശവും വീതി കൂട്ടിയാണ് പുതിയ ഹൈവേ വരുന്നത്. റോഡ് വീതികൂട്ടുമ്പോൾ ആവശ്യമായി വരുന്ന സ്ഥലം വിലനൽകി ഏറ്റെടുക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.